ഡൽഹി കലാപം; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന്​ പൊലീസ്​

ന്യൂഡൽഹി: ഡൽഹിയി​െല തെക്കുകിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഞായറാഴ്​ച വൈകിട്ട്​ വീണ്ടും അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടില്ലെന്ന്​ ​ഡൽഹി പൊലീസ്​. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ വിശ്വസിക്കരുത്​. സാമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കസ്​റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ്​ ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞയാഴ്​ച കലാപകാരികൾ അഴിഞ്ഞാടിയ ഡൽഹിയിൽ വീണ്ടും അക്രമസംഭവങ്ങൾ അരങ്ങേറുന്നു എന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്​. ഇതേ തുടർന്ന്​ ഡൽഹി മെട്രോ സ്​റ്റേഷൻെറ തിലക്​ നഗർ,നാഗ്ലോയ്​, സുരാജ്​മൽ സ്​റ്റേഡിയം, ബദർപൂർ,തുഗ്ലകാബാദ്​, ഉത്തംനഗർ, നവാഡ എന്നീ സ്​റ്റേഷനുകളിലെ എൻട്രി-എക്​സിറ്റ്​ ഗേറ്റുകൾ അടച്ചിട്ടിരുന്നു. എന്നാൽ കുറച്ചു സമയത്തിനുശേഷം ഇവ തുറക്കുകയും ചെയ്​തു.

പൗരത്വ പ്രക്ഷോഭകർക്ക്​ നേരെ കഴിഞ്ഞ ആഴ​്​ച സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Delhi Police warning against Rumours -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.