ന്യൂഡല്‍ഹി: കോവിഡ് 19 രോഗികളെയും അവരുടെ കുടുംബങ്ങളെയും ഓക്സിജന്‍ സിലിണ്ടര്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ച കേസില്‍ സാമൂഹ്യപ്രവര്‍ത്തകനായ യുവാവ് അറസ്റ്റില്‍. ഓണ്‍ലൈനിലൂടെ ഇയാളുടെ തട്ടിപ്പ്. ഓക്സിജന്‍ സിലിണ്ടറുകള്‍ ഹോം ഡെലിവറിയായി നല്‍കുമെന്നാണ് വാഗ്ദാനം.
റിതിക് കുമാര്‍ സിങ്ങും കൂട്ടാളിയായ സന്ദീപ് പാണ്ഡെയും 50 പേരെ വഞ്ചിച്ചുവെന്ന് ദില്ലി പൊലീസ് പറയുന്നു. 18 ലക്ഷം അംഗങ്ങളുള്ള യുവജന സംഘടനയായ "ഇന്ത്യാ യൂത്ത് ഐക്കണ്‍ ടീം" പ്രസിഡന്‍റാണ് റിതിക് കുമാര്‍ സിങ്ങ്. 2021 ഏപ്രില്‍ മുതലാണീ തട്ടിപ്പ് ആരംഭിച്ചത്.
വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഓക്സിജന്‍ സിലിണ്ടര്‍ നല്‍കാമെന്ന വ്യാജേന ഓണ്‍ തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിച്ചു. സാഞ്ചതെ് അഗര്‍വാളാണ് പരാതിക്കാരന്‍. തന്‍്റെ അമ്മ വന്ദന രോഗിയാണെന്നും അതിനാല്‍, ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമാണെന്നും സാമൂഹ്യമാധ്യത്തില്‍ കണ്ട നമ്പറില്‍ അറിയിച്ചു. അവര്‍, ആവശ്യപ്പെട്ടതനുസരിച്ച് 14000 രൂപ അവരുടെ അക്കൗണ്ടിലേക്ക് അയച്ചു.
എന്നാല്‍, സിലിണ്ടര്‍ ലഭിച്ചില്ളെന്ന് മാത്രമല്ല ഈ നമ്പര്‍ പിന്നീട് സ്വിച്ച് ഓഫാകുകയും ചെയ്തു. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനുമുന്‍പിലത്തെിയത്. വിവിധ സംസ്ഥാനങ്ങളിലുള്ളവരെ ഈ രീതിയില്‍ വഞ്ചിച്ചതായാണ് പൊലീസ് മനസിലാക്കുന്നത്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.