ന്യൂഡൽഹി: പതിനേഴ് വർഷമായി ഒളിവിൽ കഴിയിഞ്ഞിരുന്ന കൊലപാതക, ബലാത്സംഗ കേസിലെ പ്രതിയെ മഹാരാഷ്ട്രയിൽ വെച്ച് ഓടുന്ന ട്രെയിനിൽ നിന്നും പിടികൂടിയതായി ഡൽഹി പൊലീസ്. പ്രതിയായ എം.ഡി ആലമിനെ (43) പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് കൊണ്ടുപോയി.
ആലമും അഞ്ച് കൂട്ടാളികളും ചേർന്ന് 2008ൽ ബീഹാറിൽ ഒരാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് ആലം ഒളിവിൽ പോയത്. 2008 ഒക്ടോബർ 30ന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2021ൽ, അയാളുടെ മകൾ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഡൽഹി ലക്ഷ്മി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
മേയ് 6നാണ് പ്രതി ആലം ശ്രമിക് എക്സ്പ്രസ്സിൽ ഉണ്ടെന്ന രഹസ്യ വിവരം ലഭിക്കുന്നത്. തുടർന്ന് മധ്യപ്രദേശിലെ ഇറ്റാൻസിയിൽ വെച്ച് ഒരു സംഘം പൊലീസ് ട്രെയിനിൽ കയറി. ഓടുന്ന ട്രെയിനിൽ തുടർച്ചയായ തിരച്ചിലുകൾക്ക് ശേഷം മഹാരാഷ്ട്രയിലെ ജൽഗാവ് ജംഗ്ഷനിൽ വെച്ച് പൊലീസ് സംഘം ആലമിനെ പിടികൂടുകയായിരുന്നെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വർഷങ്ങളായി പ്രതി തന്റെ വ്യക്തിത്വം, രൂപം, സ്ഥലങ്ങൾ എന്നിവ പലതവണ മാറ്റി പൊലീസിനെ വെട്ടിലാക്കുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ ആലം ബീഹാർ, ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് മാറി മാറി താമസിച്ചിരുന്നു. നിരവധി വിലാസങ്ങളുള്ള ആലം പൊലീസ് പിന്തുടരാതിരിക്കാൻ ഇടക്കിടെ മൊബൈൽ നമ്പറുകളും മാറ്റിയിരുന്നതായി പൊലീസ് പറഞ്ഞു. ആലമിനെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്രയിലെ ഒരു പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ഡൽഹിയിലേക്ക് കൊണ്ടുവന്നു. അറസ്റ്റ് നടക്കുമ്പോൾ പ്രതി ഗുജറാത്തിലേക്കുള്ള യാത്രയിലായിരുന്നെന്ന് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.