ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടത്താൻ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി. രണ്ടു തവണ ആം ആദ്മി പാർട്ടി, ബി.ജെ.പി അംഗങ്ങളുടെ സംഘർഷത്തെ തുടർന്ന് പൂർത്തിയാക്കാൻ കഴിയാതിരുന്ന തെരഞ്ഞെടുപ്പ് മൂന്നാം തവണയാണ് നടത്താൻ നിശ്ചയിക്കുന്നത്.
ജനുവരി ഏഴിന് നടന്ന ആദ്യ യോഗത്തിൽ കസേരയുമായി പരസ്പരം നേരിട്ട കൗൺസിലർമാർ പ്രിസൈഡിങ് ഓഫിസറുടെ മൈക്കും മറ്റും തട്ടിയെറിഞ്ഞു. ജനുവരി 23നായിരുന്നു രണ്ടാമത് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. അതും സംഘർഷത്തിൽ കലാശിച്ചു. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ 250 സീറ്റിൽ 134 എണ്ണം നേടിയാണ് ആം ആദ്മി ഭരണം പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.