ഡൽഹിയിൽ വാനര വസൂരി ബാധിച്ചയാൾ ബാച്ചിലർ പാർട്ടിയിൽ പ​ങ്കെടുത്തുവെന്ന് കണ്ടെത്തൽ

ന്യൂഡൽഹി: ഡൽഹിയിൽ വാനര വസൂരി ബാധിച്ചയാൾ മണാലിയിൽ നടന്ന ബാച്ചിലർ പാർട്ടിയിൽ കഴിഞ്ഞ ദിവസം പ​ങ്കെടുത്തതായി അധികൃതർ അറിയിച്ചു. വിദേശ യാത്രയൊന്നും നടത്താത്ത 34 കാരനാണ് വാനര വസൂരി കണ്ടെത്തിയത്. ഇയാൾ കഴിഞ്ഞ ദിവസമാണ് ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്ന പരിപാടിയിൽ സംബന്ധിച്ചത്. ലോക് നായക് ആശുപത്രിയിലെ ഐസൊലേഷൻ സെന്ററിൽ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിക്കുന്നതായി ആര്യോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് നാലാമത്തെ വാനരവസൂരിയാണ് ഡൽഹിയിൽ സ്ഥിരീകരിച്ചത്. കേരളത്തിലാണ് മറ്റ് മൂന്നുപേർ. ഇതേതുടർന്ന് കേന്ദ്രം ഞായറാഴ്ച ഉന്നതതല അവലോകന യോഗം നടത്തി. 

വെസ്റ്റ് ഡൽഹി നിവാസിയായ രോഗി മൂന്ന് ദിവസം മുമ്പാണ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിരുന്നു. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) നടത്തിയ സാമ്പിൾ പരിശോധനയിലാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗിയുമായി അടുത്തിടപഴകിയവരെ കണ്ടെത്തി ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ക്വാറന്റൈനിൽ പാർപ്പിച്ചു. ആരും പരിഭ്രാന്തരാകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. രോഗി അപകടനില തരണം ചെയ്തതായും സുഖം പ്രാപിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Delhi man who attended stag party in Manali tests positive for monkeypox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.