ശാസ്​​ത്രജ്ഞൻ ചമഞ്ഞ്​ വിവാഹം; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​ആ​ർ.​ഒ ശാ​സ്​​ത്ര​ജ്​​ഞ​നെ​ന്ന്​ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ ത​ന്നെ വി​വാ​ഹം ചെ​യ്​​ത​യാ​ൾ​ക്കെ​തി​രെ പ​രാ​തി​യു​മാ​യി പി​എ​ച്ച്.​ഡി വി​ദ്യാ​ർ​ഥി​യാ​യ യു​വ​തി പൊ​ലീ​സി​ൽ. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന സ്​​ഥ​ലം നെ​റ്റ്​​ഫ്ലി​ക്​​സ്​ അ​ക്കൗ​ണ്ട്​ വ​ഴി യു​വ​തി തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ്​ ക​ള്ളി​ വെ​ളി​ച്ച​ത്താ​യ​ത്. ജി​തേ​ന്ദ​ർ എ​ന്നു പേ​രു​ള്ള ഇ​യാ​ൾ​ക്ക്​ മ​റ്റൊ​രു ഭാ​ര്യ​യു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

സം​ഭ​വം പു​റ​ത്താ​യ​തോ​ടെ ജി​തേ​ന്ദ​റും ഭാ​ര്യ​യും ക​ട​ന്നു​ക​ള​ഞ്ഞു. താ​ൻ ​ഐ.​ഐ.​ടി ഖ​ര​ഗ്​​പൂ​രി​ൽ നി​ന്നും എം.​ടെ​ക്കി​ൽ ബി​രു​ദം നേ​ടി​യ​താ​യും ഐ.​എ​സ്.​ആ​ർ.​ഒ​യി​ൽ ചേ​രു​ന്ന​തി​നു​ മു​മ്പ്​ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ സ്​​ഥാ​പ​ന​മാ​യ ഡി.​ആ​ർ.​ഡി.​ഒ​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്നു​വെ​ന്നും ഇ​യാ​ൾ തെ​റ്റി​ദ്ധ​രി​പ്പി​ച്ചി​രു​ന്നു​വ​ത്രെ. മാ​സ്​​റ്റ​ർ ബി​രു​ദ​ത്തി​​െൻറ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും യു​വ​തി​യെ കാ​ണി​ച്ചിരുന്നു. ജി​തേ​ന്ദ്ര​ക്കെ​തി​രെ പൊ​ലീ​സ്​ സ്​​ത്രീ​ധ​ന കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു.

Tags:    
News Summary - Delhi man poses as DRDO scientist to marry PhD student -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.