Posted On
date_range Updated On
date_range ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
ന്യൂഡല്‍ഹി: തങ്ങളുടെ സമീപ പ്രദേശത്തേക്ക് വരരുതെന്ന് പറഞ്ഞതിന് ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ യുവാവിനെ കുത്തിക്കൊലപ്പെടത്തി. 21കാരനായ സതീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. തെക്കന്‍ ദില്ലിയിലെ ടൈഗ്രി ഏരിയയിലാണ് സംഭവം. കൊലപാതകം സമീപത്തെ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
യുവാവ് പാല്‍ വാങ്ങാന്‍ പുറത്തു പോയപ്പോഴായിരുന്നു ആക്രമണം. നിരവധി തവണ കുത്തേറ്റിട്ടുണ്ട്. മൂന്നു പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. വിക്കി എന്നയാളാണ് അറസ്റ്റിലായത്. പിയൂഷ്, വിവേക് എന്നിവരാണ് പിടിയിലാകാനുള്ളത്.
കൊല്ലപ്പെട്ട സതീഷ് മൂവര്‍ സംഘം തന്റെ അയല്‍പക്ക പ്രദേശത്ത് വരുന്നത് വിലക്കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.