ബാലികമാരെ ബലാൽസംഗം ചെയ്ത തയ്യൽക്കാരൻ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: 10-12 വയസിനിടയിലുള്ള ബാലികമാരെ ബലാൽസംഗം ചെയ്ത കേസിൽ 38കാരനായ തയ്യൽക്കാരൻ അറസ്റ്റിലായി. സുനിൽ രസ്തോഗി എന്ന പ്രതി പെൺകുട്ടികളോട് തന്നെ മാതാപിതാക്കൾ പറഞ്ഞയച്ചതാണ് എന്നാണ് ധരിപ്പിച്ചിരുന്നത്. പുതിയ വസ്ത്രങ്ങളും ഇയാൾ പെൺകുട്ടികൾക്ക് വാഗ്ദാനം ചെയ്തിരുന്നു.

ഈ രീതിയിലുള്ള കേസ് 2013ലാണ് ആദ്യമായി രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷമായി പൊലീസ് നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനിൽ രസ്തോഗിയെ പിടികൂടിയത്. ജയിലിനകത്തും പുറത്തുമുള്ളവരും സിസിടിവി ദൃശ്യങ്ങളും എല്ലാം പരിശോധിച്ച് സ്ഥിരമായി ബാലികമാരെ ബലാൽസംഗം ചെയ്യുന്നയാളെ വലയിലാക്കാനായിരുന്നു പൊലീസിന്‍റെ ശ്രമം.

2013ലാണ് ന്യൂ അശോക് നഗറിൽ വെച്ച് തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി രണ്ടു പെൺകുട്ടികളുടെ വ്യത്യസ്ത പരാതികൾ ലഭിച്ചത്. രണ്ടും ഒരേ രീതിയിലുള്ളതായിരുന്നു. പുതിയ വസ്ത്രങ്ങൾ തരാമെന്ന് പറഞ്ഞ് ചുവന്ന ജാക്കറ്റും നീല ജീൻസും ധരിച്ചയാൾ തങ്ങനെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു പെൺകുട്ടികൾ നൽകിയ മൊഴി. പെൺകുട്ടികൾ കരയുമ്പോൾ ഇയാൾ ക്രൂരമായി ചിരിക്കുമെന്നും മൊഴിയിൽ പറയുന്നുണ്ട്.

തയ്യൽക്കാരനായി ജോലി ചെയ്യുന്ന സുനിൽ രസ്തോഗി അഞ്ചു കുട്ടികളുടെ പിതാവാണ്. ഇതിൽ മൂന്ന് പേരും പെൺകുട്ടികളാണ്. ഇവരെ ഇയാൾ ലൈംഗികാവശ്യത്തിന് ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.  ചുവന്ന ജാക്കറ്റും നീല ജീൻസും ധരിച്ചാൽ ഇയാളെ പൊലീസ് കൂടില്ല എന്ന് ഇയാൾ വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മറ്റു പല പെൺകുട്ടികളെയും പീഡിപ്പിച്ചതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Tags:    
News Summary - Delhi Man, Arrested For Sexually Assaulting Minors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.