ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാറും ലഫ്റ്റനന്റ് ഗവർണറുമായി തുടരുന്ന തർക്കത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഡൽഹിയിൽ ഗവർണർക്കാണ് അധികാരമെന്നത് ശരിയാണ്. എന്നാൽ ഫയലുകളിൽ അടയിരിക്കരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഗവർണർ യുക്തിപൂർവമായിരിക്കണം അധികാരം പ്രയോഗിക്കേണ്ടതെന്നും സുപ്രീംകോടതി ഒാർമ്മിപ്പിച്ചു.
ഭരണഘടനപ്രകാരം മേധാവിത്വം ലഫ്. ഗവർണർക്ക് തെന്നയാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് കേന്ദ്ര ഭരണപ്രദേശങ്ങെളക്കാൾ അധികാരങ്ങൾ ഭരണഘടനയിലെ 239 എ.എ പ്രകാരം ഡൽഹിയിലെ ലഫ്. ഗവർണർക്കുണ്ട്. എന്നാൽ, ഫയലുകള്‍ ഗവർണർ വെച്ചുതാമസിപ്പിക്കരുതെന്ന് ഭരണഘടനബെഞ്ച് വ്യക്തമാക്കി.
ഡല്‍ഹിക്ക് സ്വതന്ത്രസംസ്ഥാനപദവി ഇല്ലെന്നും ഡല്‍ഹിയുടെ ഭരണത്തലവന് ലഫ്. ഗവര്‍ണറാണെന്നുമുള്ള ഡൽഹി ൈഹേകാടതി വിധിക്കെതിരെ ആം ആദ്മി പാർട്ടി സർക്കാർ സമർപ്പിച്ച ഹരജിയിലെ അന്തിമവാദത്തിനിടയിലാണ് ഭരണഘടനബെഞ്ചിെൻറ നിരീക്ഷണം.
ഡല്‍ഹിയും കേന്ദ്രവും തമ്മിലുള്ള ഭരണഘടനബന്ധത്തിലെ അതിര്‍ത്തികള്‍ പ്രഖ്യാപിക്കണമെന്നാണ് എ.എ.പി. സര്‍ക്കാറിെൻറ ആവശ്യം. ഡല്‍ഹിക്ക് പ്രത്യേക അധികാരം നല്‍കുന്നതിന് ഭരണഘടന ഭേദഗതി വരുത്തി കൂട്ടിച്ചേര്‍ത്ത 239- എ.എ. വകുപ്പ് ഹൈകോടതി തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നും ലഫ്. ഗവര്‍ണര്‍ അദ്ദേഹത്തിെൻറ അധികാരപരിധി മറികടക്കുകയാണെന്നും ഡല്ഹിസര്ക്കാറിനുവേണ്ടി ഹാജരായ മുതിര്‍ന്നഅഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.
ഇക്കാര്യം വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍, ഫയലുകളില്‍ തീരുമാനമെടുക്കാന്‍ ഒരുവര്‍ഷം വരെ വൈകിപ്പിച്ച കാര്യം ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.