Posted On
date_range Updated On
date_range തോക്കുകളും വെടിയുണ്ടകളുമായി അന്തർ സംസ്ഥാന ആയുധക്കടത്തുകാരൻ പിടിയിൽ
ന്യൂഡൽഹി: 20 പിസ്റ്റലുകളും 50 പെട്ടി വെടിയുണ്ടകളുമായി അന്തർ സംസ്ഥാന ആയുധക്കടത്തുകാരനെ ഡൽഹി പൊലീസിൻെറ സ്പെ ഷൽ സെൽ പിടികൂടി.
രാജസ്ഥാൻ ഭരത്പുർ സ്വദേശി സാജിദ് ആണ് പിടിയിലായത്. 10 വീതം .32 സെമി ഓട്ടോമാറ്റിക് പിസ്റ്റലുകളും .315 സിംഗ്ൾ ഷോട്ട് പിസ്റ്റലുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ എത്തിച്ചതായിരുന്നു ഇവ. അടുത്തിടെ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ക്രിമിനലുകളുടെ കൈയിൽ നിന്ന് നിരവധി നാടൻ തോക്കുകളും വെടിയുണ്ടകളും പിടിെച്ചടുത്തിരുന്നു.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ആയുധ ഇടപാടുകൾ തടയുന്നതിൻെറ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് സാജിദ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.