ഡൽഹിയിൽ ഇന്ന് ഉഷ്ണതരംഗം കൂടുതൽ രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡൽഹി: ഡൽഹിയിൽ ഉഷ്ണതരംഗം ഞായറാഴ്ച കൂടുതൽ രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരമാവധി താപനില 45 ഡിഗ്രി സെൽഷ്യസായി ഉയരാൻ സാധ്യതയുണ്ട്.

പ്രാഥമിക കാലാവസ്ഥ കേന്ദ്രത്തിൽ ശനിയാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 44.2 ഡിഗ്രി സെൽഷ്യസ് ആണ്. ഇതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. വെള്ളിയാഴ്ച 42.5 ഡിഗ്രി സെൽഷ്യാണ് രേഖപ്പെടുത്തിയത്.

ശനിയാഴ്ച ഡൽഹിയിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ 46.9 ഡിഗ്രി സെൽഷ്യസ്, പിതംപുരയിൽ 46.4 ഡിഗ്രി സെൽഷ്യസ്, ജാഫർപൂരിൽ 45.8 ഡിഗ്രി സെൽഷ്യസ്, അയനഗറിൽ 45.4 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ താപനില ഉയർന്നു. ചൂട് കനക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഡൽഹിയിൽ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോഴാണ് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്.

Tags:    
News Summary - Delhi: Heatwave predicted to peak on Sunday before easing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.