മോദിയുടെ വിദേശയാത്രകളിൽ അനുഗമിച്ചവർ ആരൊക്കെയെന്ന്​ പുറത്ത്​ പറയേണ്ടെന്ന്​ കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളിൽ കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങൾ പുറത്തുവി​േടണ്ടതില്ലെന്ന്​ ഡൽഹി ഹൈക്കോടതി. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്ക്​ മറുപടിയായി വിവരങ്ങൾ കൈമാറണമെന്ന കേന്ദ്ര ഇൻഫർമേഷൻ കമീഷ​െൻറ ഉത്തരവിനെതിരെ ഇന്ത്യൻ എയർഫോഴ്​സ്​ നൽകിയ ഹരജിയിലാണ്​ ഹൈക്കോടതിയുടെ നടപടി. വിവരങ്ങൾ പുറത്തുവിടുന്നത്​ രാജ്യത്തി​െൻറ അഖണ്ഡതക്കും പരമാധികാരത്തിനും ഭീഷണിയാകുമെന്ന്​ കോടതി നിരീക്ഷിച്ചു.

സേനയിൽ നിന്ന്​ വിരമിച്ച ലോകേഷ്​ കെ ബാത്രയാണ്​ 2013 ഏപ്രിൽ മുതൽ പ്രധാനമന്ത്രിമാർ ഇന്ത്യൻ എയർഫോഴ്​സി​െൻറ വിമാനങ്ങളിൽ നടത്തിയ വിദേശയാത്രകളിൽ കൂടെയുണ്ടായിരുന്നവരുടെ വിവരങ്ങൾ തേടിയത്​. 2018 ലാണ്​ അദ്ദേഹം അപേക്ഷ നൽകിയത്​. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്​ ഈ കാലയളിവിൽ ഇന്ത്യൻ എയർഫോഴ്​സി​െൻറ വിമാനങ്ങളിൽ വിദേശയാത്ര നടത്തിയിരുന്നില്ല. നരേന്ദ്ര മോദി ഇന്ത്യൻ എയർഫോഴ്​സ്​ വിമാനങ്ങളിൽ മൂന്ന്​ യാത്രകൾ നടത്തിയിരുന്നു.

പ്രധാനമന്ത്രിയുടെ യാത്രകളിൽ കൂടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവിടുന്നത്​ സുരക്ഷാപ്രശ്​നങ്ങൾ ഉണ്ടാക്കു​െമന്ന്​ ചൂണ്ടികാണിച്ച്​ എയർഫോഴ്​സ്​ വിവരാവകാശ അപേക്ഷക്ക്​ മറുപടി നൽകിയിരുന്നില്ല. അപേക്ഷകൻ സെൻട്രൽ ഇൻഫർമേഷൻ കമീഷനെ സമീപിച്ച്​ അനുകൂല ഉത്തരവ്​ നേടുകയായിരുന്നു. അപേക്ഷക​െൻറ ചോദ്യങ്ങൾക്ക്​ മറുപടി നൽകണമെന്ന ഇൻഫർമേഷൻ കമീഷ​െൻറ ഉത്തരവാണ്​ ഡൽഹി ഹൈക്കോടതി ഇപ്പോൾ സ്​റ്റേ ചെയ്​തത്​.

പ്രധാനമന്ത്രിയുടെ യാത്രകളിൽ അുനഗമിക്കുന്ന സുരക്ഷാ ജീവനക്കാരുടെ വിശദാംശങ്ങൾ പുറത്തുവിടുന്നതിലെ പ്രശ്​നങ്ങൾ ചൂണ്ടികാണിച്ചാണ്​ ഇൻഫർമേഷൻ കമീഷ​െൻറ ഉത്തരവിനെതിരെ എയർഫോഴ്​സ്​ കോടതിയെ സമീപിച്ചത്​. എന്നാൽ, പ്രധാനമന്ത്രിയുടെ യാത്രകളിൽ അനുഗമിച്ച സ്വകാര്യ വ്യക്​തികളെ സംബന്ധിച്ച വിവരം പുറത്തുവിടേണ്ടത്​ പൊതുതാൽപര്യമാണെന്നാണ്​ അപേക്ഷകൻ കോടതിയിൽ ചൂണ്ടികാണിച്ചത്​. പൊതു പണം ഉപയോഗിച്ചുള്ള യാത്രകളിൽ ഉൾപ്പെട്ട സ്വകാര്യ വ്യക്​തികളും അവരുടെ താൽപര്യങ്ങളും പുറത്തുവരണമെന്നായിരുന്നു ആവശ്യം.

രാജ്യത്തി​െൻറ അഖണ്ഡതയെയും പരമാധികാരത്തെയും നയപരവും സാമ്പത്തികവുമായ നീക്കങ്ങളെയും ബാധിക്കുന്നതാണ്​ യാത്രാവിവരങ്ങളെന്ന എഫർഫോഴ്​സി​െൻറ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയെയും വിവരങ്ങൾ പുറത്തുവിടുന്നത്​ ബാധിക്കുമെന്ന്​ നിരീക്ഷിച്ച കോടതി, ഇനി ഒരു ഉത്തരവ്​ ഉണ്ടാകുന്നത്​ വരെ ഇൻഫർമേഷൻ കമീഷ​െൻറ ഉത്തരവ്​ റദ്ദാക്കി.

News Summary - Delhi HC stays CIC order directing IAF to disclose details regarding PM’s entourage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.