ന്യൂഡൽഹി: സ്ത്രീകൾക്കും ട്രാൻസ്ജൻഡർമാർക്കും ഏർപ്പെടുത്തിയ സൗജന്യ ബസ് യാത്രാ കാർഡായ പിങ്ക് ടിക്കറ്റിനു പകരം 'സഹേലി യാത്രാ കാർഡ്' അവതരിപ്പിച്ച് ഡൽഹി ഗതാഗത വകുപ്പ്. സൗജന്യം ഡൽഹി യാത്രാക്കാർക്കു മാത്രമായി പരിമിതപ്പെടുത്തി. പദ്ധതിയുടെ വിശ്വാസ്യത ഉറപ്പു വരുന്നുത്തുന്നതിനും സാമ്പത്തിക ചോർച്ച ഒഴിവാക്കുന്നതിനും വേണ്ടിയാണ് തീരുമാനം.
മുൻ ആ ആദ്മി സർക്കാറാണ് സ്ത്രീകൾക്കും ട്രാൻസ്ജൻഡർ വിഭാഗത്തിനും പിങ്ക് ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയത്. എവിടെ നിന്നുള്ളവർക്കും ഈ കാർഡുപയോഗിച്ച് ഡൽഹി ബസുകളിൽ യാത്ര ചെയ്യാമായിരുന്നു. ഇതിനു സാമാനമായാണ് നിലവിലെ ഗവൺമെന്‍റ് സഹേലി കാർഡ് നൽകുന്നത്. എന്നാൽ ഡൽഹി നിവാസികൾക്കു മാത്രമായി ഇതു പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഡി.റ്റി.സി വെബ്സൈറ്റ് വഴി അപേക്ഷിക്കുന്ന ഗുണഭോക്താക്കൾക്ക് പേരും ഫോട്ടോയും അടങ്ങുന്ന കാർഡ് പോസ്റ്റ് വഴി ലഭ്യമാക്കും. അനർഹരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് നിലവിലെ നീക്കം.
സ്ത്രീകൾക്ക് യാത്രാ സൗജന്യം ഏർപ്പെടുത്തിയിട്ടു പോലും ബസുകളിൽ നിന്ന് ഉയർന്ന വരുമാനമാണ് ലഭിക്കുന്നതെന്ന് ഗതാഗത മന്ത്രി പങ്കജ് സിങ് പറഞ്ഞു. ബസുകളിലെ 40ലക്ഷത്തിലധികം വരുന്ന ദൈനം ദിന യാത്രികരിൽ 20 ശതമാനം സ്ത്രീകളാണ്. നിലവിലത്തേത് ഡൽഹി നിവാസികൾക്ക് മാത്രമുള്ള യാത്രാ പദ്ധതിയാണ്. അദ്ദേഹം വ്യക്തമാക്കി.
പിങ്ക് ടിക്കറ്റ് സംവിധാനത്തിൽ ഡൽഹിയിലെത്തുന്ന എല്ലാ സ്ത്രീ യാത്രികർക്കും സൗജന്യ യാത്ര നൽകിയിരുന്നു. ശേഷം ബസുകാർ നൽകുന്ന പിങ്ക് ടിക്കറ്റുകളുടെ കണക്കനുസരിച്ച് ആ തുക ബസ് ഓപ്പറേറ്റർമാർക്ക് നൽകുകയും ചെയ്യുകയായിരുന്നു. പക്ഷേ ഈ രീതി ദുരുപയോഗം ചെയ്യാൻ തുടങ്ങിയെന്ന് സിങ് ആരോപിച്ചു. പുതിയ ഗവൺമെന്‍റ് അധികാരത്തിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ വ്യാജ പിങ്കാ കാർഡുകൾ നിർമിച്ച് പണം ഖജനാവിൽ നിന്ന് പറ്റിയതായി കണ്ടെത്തുകയായിരുന്നു. ഇതാണ് നിലവിലെ പരിഷ്കരണങ്ങൾക്കു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.