Posted On
date_range Updated On
date_range ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്: വ്യേമഗതാഗതം തടസപ്പെട്ടു
ന്യൂഡപഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വ്യേമഗതാഗതം തടസപ്പെട്ടു. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ റണ്‍വേയില്‍ കനത്ത മഞ്ഞുകാരണം രാവിലെ പുറപ്പെടേണ്ട 13 വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്. ലഖ്നോ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകളും വൈകി.
മൂടൽമഞ്ഞുമൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ ഡൽഹിയിൽ നിന്നുള്ള 50 ട്രെയിനുകള്‍ സമയം വൈകിയാണ് സർവീസ് നടത്തുന്നത്. ഡല്‍ഹിയുടെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത ഗതാഗത തടസം അനുഭവപ്പെട്ടു.
ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും കനത്ത മൂടുല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.