വയലിൽ ഏറെ മഴ നനഞ്ഞതാണ്​, ഈ മഴയൊന്നും ഒരു പ്രശ്​നമല്ലെന്ന്​ കർഷകർ

ന്യൂഡൽഹി: കൊടും ശൈത്യത്തിന്​ പിന്നാലെ കനത്ത മഴയെയും അവഗണിച്ച്​ പ്രക്ഷോഭം തുടർന്ന്​ കർഷകർ. പ്രക്ഷോഭം ആരംഭിച്ചപ്പോൾ കൊടും ശൈത്യമാണ്​ കർഷകർ നേരിട്ട വെല്ലുവിളിയെങ്കിൽ 39ാം ദിവസം പിന്നിടുന്നതോടെ കനത്ത മഴയാണ്​ വെല്ലുവിളി ഉയർത്തുന്നത്​.

കൊടും ശൈത്യമായാലും കനത്ത മഴയായാലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരത്തിൽനിന്ന്​ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ്​ കർഷകർ. 'മഴ തങ്ങളുടെ വിളകൾക്ക്​ നല്ലതാണ്​. ഞങ്ങളുടെ കൃഷിയിടങ്ങളിലെ പണിക്കിടെ മഴ പെയ്യു​േമ്പാൾ ഞങ്ങൾ നനയുന്നു. അതിനാൽ അതൊരു പ്രശ്​നമല്ല, ഇവിടെയും മഴയെ ഞങ്ങൾ നേരിടും' -കർഷകരിൽ ഒരാൾ പറഞ്ഞു.


രണ്ടുദിവസമായി കനത്ത മഴയാണ്​ ഡൽഹിയിൽ. പതിനായിരത്തിലധികം കർഷകരാണ്​ ഡൽഹിയിലെ വിവിധ അതിർത്തികളിൽ കേന്ദ്രസർക്കാറിന്‍റെ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്​. തമ്പടിച്ചിരിക്കുന്ന ടെന്‍റുകളിൽനിന്നും പ്രക്ഷോഭ സ്​ഥലങ്ങളിൽനിന്നും മഴവെള്ളം നീക്കുന്നതാണ്​ രണ്ടുദിവസമായി ഡൽഹി ഹരിയാന അതിർത്തിയായ സിൻഘുവിലെ പ്രധാന കാഴ്​ച.

പ്രതികൂലമായ കാലാവസ്​ഥ പ്രതിഷേധത്തിനെത്തിയ പ്രായമായ കർഷകരെ കടുത്ത ആരോഗ്യ പ്രശ്​നങ്ങളിലേക്ക്​ തള്ളിവിടുമെന്നാണ്​ നിരീക്ഷണം. ​​ൈ​ശത്യത്തിൽ നിരവധി കർഷകർക്ക്​ ജീവൻ നഷ്​ടമായിരുന്നു.

Tags:    
News Summary - Delhi Farmers Protest it doesnt matter if weve to face rain here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.