റോഡ്ഷോക്കിടെ സ്ത്രീകൾക്ക് 'ഫ്ലൈയിങ് കിസ്'; എ.എ.പി എം.എൽ.എക്കെതിരെ കേസ്

ന്യൂഡൽഹി: ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ്ഷോക്കിടെ സ്ത്രീകൾക്ക് ഫ്ലൈയിങ് കിസ് നൽകിയെന്ന ആരോപണത്തിൽ എ.എ.പി എം.എൽ.എ ദിനേഷ് മൊഹാനിയക്കെതിരെ കേ​സ്. ഫെബ്രുവരി മൂന്നിന് സൗത്ത് ഡൽഹിയിലെ സംഗംവിഹാറിൽ നടന്ന റോഡ്ഷോക്കിടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിത പ്രകാരം സ്ത്രീകളുടെ അന്തസ്സും അഭിമാനവും കളങ്കപ്പെടുത്തിയതിനാണ് കേസെടുത്തത്.

റോഡ്ഷോക്കിടെ സ്‍ത്രീകളെ അഭിവാദ്യം ചെയ്ത് എം.എൽ.എ ആംഗ്യഭാഷയിൽ ചുംബനം നൽകുന്ന എട്ട് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഗം വിഹാർ ​പൊലീസ് സ്റ്റേഷനിലാണ് സ്ത്രീകൾ എ.എ.പി എം.എൽ.എക്കെതിരെ പരാതി നൽകിയത്.


Tags:    
News Summary - Delhi election: AAP MLA Dinesh Mohaniya booked for ‘blowing flying kisses’ at woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.