ജിം തുറക്കും, വിവാഹത്തിൽ 50 പേർക്ക്​ പ​​െങ്കടുക്കാം; തിങ്കളാഴ്​ച മുതൽ ഡൽഹിയിൽ കൂടുതൽ ഇളവുകൾ

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ്​ കേസുകൾ കുറയുകയും പോസിറ്റിവിറ്റി നിരക്ക്​ താഴുകയും ചെയ്​തതോടെ ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ. സംസ്​ഥാനത്തെ ഇളവുകൾ സംബന്ധിച്ച്​ ഡൽഹി ദുരന്തനിവാരണ വിഭാഗം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. തിങ്കളാഴ്​ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കും.

ജിം, ​യോഗ സെൻററുകൾ തുടങ്ങിയവക്ക്​ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. വിവാഹത്തിൽ 50 പേരെ അതിഥികളായി പ​െങ്കടുപ്പിക്കാം. കൂടാതെ കല്യാണ മണ്ഡപം, ഹാളുകൾ, ഹോട്ടലുകൾ എന്നിവയിൽ വിവാഹം സംഘടിപ്പിക്കുകയും ചെയ്യാം. അതേസമയം, വീട്ടിലോ, കോടതിയിലോ നടക്കുന്ന വിവാഹ ചടങ്ങുകളിൽ 20 പേരെ മാത്രമേ പ​െങ്കടുക്കാൻ അനുവദിക്കൂ.

വിവാഹമണ്ഡപങ്ങൾ, ഹാളുകൾ, ഹോട്ടലുകൾ, ജിം, യോഗ സെൻററുകൾ എന്നിവിടങ്ങളിൽ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ ഉടമകൾ ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. അതേസമയം, മറ്റു നിയന്ത്രണങ്ങൾ ജൂലൈ അഞ്ചുവരെ തുടരും.

മറ്റു ഇളവുകൾ

ഉച്ച മുതൽ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ ബാറുകൾ പ്രവർത്തിക്കാം

രാവിലെ എട്ടുമുതൽ രാത്രി 10 വരെ 50 ശതമാനം ശേഷിയോടെ റസ്​റ്ററൻറുകൾ അനുവദിക്കും

പൊതു പാർക്കുകൾ, പൂന്തോട്ടങ്ങൾ, ഗോൾഫ്​ ക്ലബുകൾ തുടങ്ങിയവ തുറക്കുകയും ഒൗട്ട്​ഡോർ യോഗ പ്രവർത്തനങ്ങൾ അനുവദിക്കുകയും ചെയ്യും.

മാർക്കറ്റുകൾ, മാളുകൾ, മാർക്കറ്റ്​ ​കോംപ്ലക്​സുകൾ, ഷോപ്പുകൾ തുടങ്ങിയവ രാവിലെ പത്തുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കാം

മരണാനന്തര ചടങ്ങുകളിലും സംസ്​കാരങ്ങളിലും 20 പേർക്ക്​ മാത്രം പ​െങ്കടുക്കാൻ അനുവാദം നൽകും

ആരാധനാലയങ്ങൾ തുറക്കാം, പക്ഷേ പൊതുജനങ്ങൾക്ക്​ പ്രവേശനമില്ല

സർക്കാർ, സ്വകാര്യ ഒാഫിസുകൾ 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം

ഡൽഹി മെട്രോയും പൊതുഗതാഗതവും ഇരിപ്പിടത്തി​െൻറ 50 ശതമാനം ശേഷിയിൽ ആളുകളെ അനുവദിച്ച്​ സർവിസ്​ നടത്തും. നിന്ന്​ യാത്രചെയ്യാൻ അനുവദിക്കില്ല. 

Tags:    
News Summary - Delhi eases Covid curbs Gyms to reopen , weddings allowed with 50 guests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.