സുനന്ദയുടെ മരണം: ശശി തരൂരിനെതിരായ കേസിൽ വിധി വീണ്ടും മാറ്റി

ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌കറിന്‍റെ മരണത്തിൽ ​കോൺഗ്രസ്​ നേതാവ്​ ശശി തരൂർ എം.പിക്ക് മേൽ കുറ്റം ചുമത്തണമോ എന്ന കാര്യത്തിൽ ഡൽഹി കോടതി വിധി പറയുന്നത് മൂന്നാം തവണയും മാറ്റി. ഓഗസ്റ്റ് പതിനെട്ടിന് രാവിലെ പതിനൊന്ന് മണിക്ക് വിധി പറയും. കേസുമായി ബന്ധപ്പെട്ട്​ ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ വല്ലതും സമർപ്പിക്കാനുണ്ടെങ്കിൽ അതിനുള്ളിൽ സമർപ്പിക്കാമെന്നും ഡൽഹി റോസ് അവന്യൂ കോടതി വ്യക്​തമാക്കി.

2014 ജനുവരി 17 ന് രാത്രി ഡൽഹിയിലെ ആഡംബര ഹോട്ടലിലാണ്​ സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​. ആദ്യം കൊലപാതമാണെന്നാണ്​ പൊലീസ്​ ആരോപിച്ചത്​. എന്നാൽ, ഇതിനാവശ്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ് ലഭിക്കും. എന്നാൽ, മരണകാരണം പോലും കണ്ടെത്താന്‍ കഴിയാത്ത കേസ് അവസാനിപ്പിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെടുന്നു. 

സുനന്ദ പുഷ്കറിന്‍റെത്​ ആകസ്മിക മരണമല്ലെന്നാണ്​ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയുടെ ആരോപണം. മരണകാരണം വിഷം ഉള്ളിൽചെന്നതാ​ണെന്നും ഇത് സ്വയംകഴിച്ചതോ കുത്തിവച്ചതോ ആകാമെന്നും പ്രോസിക്യൂട്ടർ പറയുന്നു. സുനന്ദ മാനസിക പീഡനത്തിന്​ ഇരയായിരുന്നു. നേരത്തെ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സമ്മർദ്ദവും വിശ്വാസവഞ്ചനയും മൂലമാണ് അവർക്ക്​ പ്രശ്നങ്ങൾ തുടങ്ങിയതെന്നും പ്രോസിക്യൂട്ടർ കോടതി മുമ്പാകെ പറഞ്ഞു.

Tags:    
News Summary - Delhi court postponed pronounce order in Sunanda Pushkar death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.