ഡല്‍ഹിയില്‍ ചികുന്‍ഗുനിയ വ്യാപിക്കുന്നു

ന്യൂഡല്‍ഹി: ഈ സീസണില്‍ ഡല്‍ഹിയില്‍ ഈമാസം 29 വരെ 10,851 ചികുന്‍ഗുനിയ കേസുകള്‍ രേഖപ്പെടുത്തിയതായി നഗരസഭയുടെ റിപ്പോര്‍ട്ട്. 
ഇതില്‍ 8720 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് തയാറാക്കിയ പട്ടികയില്‍ കഴിഞ്ഞ ആഴ്ച മാത്രം 640 കേസുകളാണ് രേഖപ്പെടുത്തിയതെന്ന്  തെക്ക് ഡല്‍ഹി നഗരസഭ (എസ്.ഡി.എം.സി) പറഞ്ഞു. ഈ മാസം 22 വരെ 10,210 ചികുന്‍ഗുനിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചികുന്‍ഗുനിയ ബാധയെ തുടര്‍ന്ന് 15 ഗുരുതര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ആരും അസുഖം ബാധിച്ച് മരിച്ചിട്ടില്ല. 10 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ചികുന്‍ഗുനിയ ഇത്രയധികം വ്യാപിച്ചത്. 

ഡല്‍ഹിയില്‍ ഈ മാസം 22 വരെ 3333 ഡെങ്കി കേസുകള്‍ രേഖപ്പെടുത്തിയിരുന്നത് 29 ആയപ്പോഴേക്കും 3650 ആയി. ഈ സീസണില്‍ എയിംസില്‍ അടക്കം വിവിധ ആശുപത്രികളിലായി 21 പേര്‍ ഡെങ്കി ബാധിച്ച് മരിച്ചതായാണ് കണക്ക്. 1996ല്‍ ഡല്‍ഹിയില്‍ 10,252 ഡെങ്കി കേസുകള്‍ രേഖപ്പെടുത്തുകയും 423 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - delhi chikungunya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.