ന്യൂഡൽഹി: ബക്രീദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ പൊതുവിടങ്ങളിൽ മൃഗങ്ങളെ ബലി കഴിപ്പിക്കുന്നതും അവയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതും നിരോധിച്ച് ഡൽഹി. പൊതു ശുചിത്വം നിലനിർത്താനും ആഘോഷങ്ങൾക്കിടയിലുള്ള വർഗീയ സംഘർഷങ്ങൾ ഒഴിവാക്കാനുമാണ് നടപടി. ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശനമായ നടപടിയെടുക്കാൻ സംവിധാനങ്ങൾ തയാറായി കഴിഞ്ഞതായി വികസനമന്ത്രി കപിൽ മിശ്രയുടെ ഓഫീസ് അറിയിച്ചു.
പശു, കാളക്കുട്ടികൾ, ഒട്ടകങ്ങൾ, മറ്റു മൃഗങ്ങൾ തുടങ്ങിയവയെയോ സംരക്ഷിത വിഭാഗത്തിൽ വരുന്ന മൃഗങ്ങളെയോ നിയമവിരുദ്ധായി കശാപ്പ് ചെയ്യരുതെന്നും നോട്ടീസിൽ പറയുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960ലെ ആക്ട്, മൃഗങ്ങളെ വാഹനങ്ങളിൽ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട 1978 ലെ ആക്ട്, കശാപ്പ് ശാലയുമായി ബന്ധപ്പെട്ട 2001ലെ ആക്ട്, 1991ലെ കാർഷിക കന്നുകാലി സംരക്ഷണ നിയമം, 2006ലെ ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് നിലവിലെ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഡൽഹിക്കു മുമ്പ് ഉത്തർപ്രദേശും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ഉത്തരവിറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.