ഇലക്ട്രിക് വാഹനങ്ങളുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

ന്യൂഡൽഹി: വിമാനത്താവളത്തിന് ഉള്ളിലുപയോഗിക്കുന്ന ചെറുവാഹനങ്ങൾ ഇലക്ട്രിക് ആക്കാനൊരുങ്ങി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം. ഘട്ടംഘട്ടമായി നടപ്പാക്കാൻ ഒരുങ്ങുന്ന പദ്ധതി, ഹരിത ഗതാഗത പദ്ധതിയുടെ ഭാഗമാണിത്. 2030ഓടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറന്തെള്ളപ്പെടുന്ന കാർബൺ പൂജ്യമാക്കുന്നതും ഹരിതഗൃഹവാതകങ്ങൾ കുറക്കുന്നതുമാണ് ലക്ഷ്യം വെക്കുന്നത്.

ആദ്യ ഘട്ടത്തിൽ 62 ഇലക്ട്രിക് വാഹനങ്ങൾ ആകും ഇറക്കുക. വർഷാവസാനം 1000 ടൺ ഹരിതഗൃഹവാതകം കുറക്കാൻ ഇത് സഹായിക്കും.

വാഹനങ്ങളുടെ സേവനത്തിനായി ഉയർന്ന വോൾട്ടേജ് ലഭ്യമാക്കുന്ന ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും വിമാനത്താവളങ്ങൾക്ക് യോജിക്കുന്ന പ്രത്യേക ഉപകരണങ്ങൾ വാഹനങ്ങളിൽ ഇറക്കുമെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.  

Tags:    
News Summary - Delhi airport to switch to e-vehicles in phases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.