ദീപാവലിക്ക്​ പിന്നാലെ ഡൽഹിയിൽ വായുമലിനീകരണം വർധിക്കുന്നു

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ വായു മലിനീകരണ തോത്​ ഉയരുന്നു. തിങ്കളാഴ്​ച രാവിലെയുള്ള എയർ ക്വാളിറ്റി ഇൻഡക്​സ്​ പ്ര കാരം 340 ആണ്​ ഡൽഹിയിലെ മലിനീകരത്തി​​െൻറ തോത്​. വളരെ മോശം അവസ്ഥയിലാണ്​ ഡൽഹിയിലും സമീപ നഗരങ്ങളിലും വായു മലിനീകരണം.

മലിനീകരണ നിയ​ന്ത്രണ ബോർഡി​​െൻറ കണക്ക്​ പ്രകാരം 389 ആണ്​ ഇന്ദിരാഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിലെ വായുമലനീകരണത്തി​​െൻറ തോത്​. രൂക്ഷമായ അവസ്ഥയിലേക്ക്​ ഡൽഹി അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വായു മലിനീകരണം എത്തുന്നുവെന്ന കണക്കുകളാണ്​ പുറത്ത്​ വരുന്നത്​.

37 സ്​റ്റേഷനുകളുടെ സഹായത്തോടെയാണ്​ ഡൽഹിയിൽ വായു മലിനീകരണത്തി​​െൻറ തോത്​ നിയന്ത്രണബോർഡ്​ അളക്കുന്നത്​. എയർ ക്വാളിറ്റി ഇൻഡക്​സ്​ പ്രകാരം 301 മുതൽ 400 വരെ പോയിൻറിലുള്ള നഗരങ്ങൾ വളരെ മോശം അവസ്ഥയിലാണ്​. ഇൻഡക്​സിൽ 400 പോയിൻറ്​ കഴിഞ്ഞാൽ അത്തരം നഗരങ്ങളിൽ മലിനീകരണത്തി​​െൻറ തോത്​ അതിരൂക്ഷമാണ്​.

Tags:    
News Summary - Delhi: Air quality slips after Diwali celebrations-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.