‘ഡൽഹി ജനതക്ക്​ എത്രകാലം ഇങ്ങനെ ജീവിക്കാൻ കഴിയും?’ -മലിനീകരണ വിഷയത്തിൽ​ സുപ്രീംകോടതി

ന്യൂഡൽഹി: രൂക്ഷമായ വായു മലിനീകരണം നേരിടാൻ കേന്ദ്ര -ഡൽഹി സർക്കാറുകൾ നടപടിയെടുക്കാരെ പരസ്​പരം പഴിചാരുകയാണെന്ന വിമർശനവുമായി സുപ്രീംകോടതി. ഡല്‍ഹിയിലെ സ്ഥിതി ഭയാനകമാണ്. മലിനീകരണം കുറക്കാന്‍ കേന്ദ്ര-ഡല്‍ഹി സർക്കാറും എന് തു ചെയ്യാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും കോടതി ആരാഞ്ഞു.

ഡൽഹിയി​െല ജനങ്ങൾക്ക്​ അവരുടെ ജീവിതത്തിലെ വ ിലയേറിയ വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്​.അടച്ചിട്ട മുറികളിൽ പോലും അവർ സുരക്ഷിതരല്ല. ​സമീപ പ്രദേശങ്ങളിൽ
വിളയുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ്​ പുകക്ക്​ കാരണമെന്ന്​ പറയു​ന്നു. എല്ലാവർഷവും ഇത്​ തന്നെയാണ്​ സംഭവിക്കുന്നത്​. എന്തുകൊണ്ടാണ്​ സർക്കാർ ഇതിനെതിരെ ഒരു നടപടിയുമെടുക്കാത്തത്​. ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന്​ കർശന നടപടിയുണ്ടാകണമെന്ന്​ ഹരജി പരിഗണിച്ച പ്രത്യേക ബെഞ്ച്​ നിർദേശിച്ചു.

എല്ലാ വര്‍ഷവും ഡൽഹി പുകമഞ്ഞിൽ മൂടുന്നു. 10-15 ദിവസത്തേക്ക് ഇത് തുടരുകയും ചെയ്യുന്നു. പരിഷ്‌കൃത രാജ്യങ്ങളില്‍ ഇങ്ങനെ നടക്കാന്‍ പാടില്ല. ജീവിക്കാനുള്ള അവകാശം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും കോടതി പറഞ്ഞു.

പഞ്ചാബ് -ഹരിയാന സംസ്ഥാനങ്ങളോട് വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് നിർത്തലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പഞ്ചാബ്​ വിള അവശിഷ്​ടങ്ങൾ കത്തിക്കുന്നത്​ ഏഴു ശതമാനം വർധിച്ചെന്നും ഹരിയാനയിൽ ഇത്​ 17 ശതമാനം കുറഞ്ഞുവെന്നുമാണ്​ റിപ്പോർട്ട​ുള്ളത്​. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടന്‍ നിര്‍ത്തണം. ഇത് നിര്‍ത്തലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളും സാധ്യമായ മുഴുവന്‍ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു.

ഡൽഹി എൻ.ആർ.സിയിൽ മാലിന്യം കത്തിച്ചാൽ ഒരു ലക്ഷം പിഴ ഇൗടാക്കണം. നഗരത്തിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കാനും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Delhi Air Pollution- SC Orders 1L Fine on Garbage Burning - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.