ഡൽഹിയെ ശ്വാസംമുട്ടിച്ച്​ മലിനീകരണം; ദീപാവലിയോടെ തോത്​ ഉയർന്നു

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക്​ ശേഷം ഡൽഹിയിലെ മലിനീകരണത്തിന്‍റെ തോത്​ വൻതോതിൽ ഉയർന്നതായി റിപ്പോർട്ട്​. ജൻപത്തിലാണ്​ വായു മലിനീകരണം അപകടകരമായ അവസ്ഥയിലേക്ക്​ എത്തിയിട്ടുള്ളത്​. കഴിഞ്ഞ ദിവസം ദീപാവലിക്ക്​ വലിയ രീതിയിൽ പടക്കം പൊട്ടിച്ചതോടെയാണ്​ മലിനീകരണത്തിന്‍റെ തോത്​ ഉയർന്ന​െതന്നാണ്​ സൂചന​.

കഴിഞ്ഞ വർഷം ഉപയോഗിച്ച പടക്കങ്ങളുടെ പകുതിയെങ്കിലും ഡൽഹി നിവാസികൾ ഉപയോഗിക്കുകയാണെങ്കിൽ മലിനീകരണ തോത്​ വൻ തോതിൽ ഉയരുമെന്ന്​ വിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ദീപാവലിക്ക്​ തൊട്ടടുത്ത ദിവസം ഡൽഹിയുടെ പല പ്രദേശങ്ങളിലും വായു ഗുണനിലവാര സൂചിക താഴ്​ന്നത്​.

കഴിഞ്ഞ ഒരാഴ്​ചക്ക്​ മുമ്പ്​ തന്നെ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലേക്ക്​ എത്തിയിരുന്നു. അത്​ വളരെ മോശം അവസ്ഥയിലേക്ക്​ എത്തുമെന്നാണ്​ കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. വെള്ളി, ശനി ദിവസങ്ങളിലായി വായു ഗുണനിലവാര സൂചിക മോശം അവസ്ഥയിലേക്ക്​ എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പ്​ വ്യക്​തമാക്കിയിരുന്നത്​. തുടർന്ന്​ ദീപാവലിക്ക്​ പടക്കം പൊട്ടിക്കുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Delhi Air Inches Towards 'Severe', May Worsen As Cracker Ban Goes for a Toss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.