കൊൽക്കത്ത: ഡെറാഡൂണിലെ ബോർഡിങ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ സീനിയർ വിദ്യാർഥികൾ കൂട്ടബലാത്സംഗത്തിനിരയാക്കി. പെൺകുട്ടി ഗർഭിണിയായെന്നറിഞ്ഞതോടെ ഇക്കാര്യം അറിഞ്ഞ സ്കൂൾ ജീവനക്കാർ ഗർഭഛിദ്രത്തിനും ശ്രമിച്ചു. പ്രതികളായ നാല് വിദ്യാർഥികളെയും സംഭവം മറച്ചുവെച്ച് ഗർഭഛിദ്രത്തിനു ശ്രമിച്ച അഞ്ച് സ്കൂൾ ജീവനക്കാരെയും പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി സ്കൂളിൽ വെച്ചാണ് കൂട്ടബലാത്സംഗത്തിനിരയായത്. തുടർന്ന് അസുഖ ബാധിതയായ പെൺകുട്ടി സഹോദരിയോട് വിവരം പറയുകയായിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന ഇവരെ കാണാനെത്തിയ രക്ഷിതാക്കളെ കാര്യമറിയിക്കുകയും പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പീഡിപ്പിച്ച നാലുപേരിൽ മൂന്നുപേരുടെ പേരു വിവരങ്ങളും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പീഡനവിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം മൂടിവെക്കുകയായിരുന്നുവെന്ന് എ.ഡി.ജി.പി അശോക് കുമാർ പറഞ്ഞു. പൊലീസും സബ്ഡിവിഷണൽ മജിസ്ട്രേറ്റും ശിശുക്ഷേമ സമിതി അംഗങ്ങളും സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂൾ -ഹോസ്റ്റൽ ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.