ലഖ്നോ: സൈനിക ഉദ്യോഗസ്ഥരെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ നൽകിയ മാനനഷ്ടക്കേസിൽ ലഖ്നോ കോടതിയിൽ ഹാജരായ രാഹുൽ ഗാന്ധിക്ക് ജാമ്യം. 2022ൽ ഭാരത് ജോഡോ യാത്രക്കിടെ ഇന്ത്യൻ സൈനികർക്കെതിരെ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. കോടതി നിർദേശിച്ച പ്രകാരം ആൾജാമ്യവും ബോണ്ടും നൽകിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. പാർട്ടി സംസ്ഥാന പ്രസിഡന്റ് അജയ് റായിക്കൊപ്പമാണ് രാഹുൽ കോടതിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.