ന്യൂഡൽഹി: ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയത്തിൽ മേലുള്ള വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ഇന്ത്യ പരമ്പരാഗത നിലപാടിൽ നിന്നും പിന്നോട്ടുപോയതിൽ ആശങ്കയുണ്ടെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇന്ത്യയുടെ വിദേശനയം എക്കാലത്തും നിക്ഷ്പക്ഷമായിരുന്നെന്നും പ്രസ്താവനയിൽ കോൺഗ്രസ് പറഞ്ഞു.
''കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രൂപീകരിക്കുകയെന്ന ദ്വിരാഷ്ട്ര സങ്കൽപ്പത്തോടൊപ്പമായിരുന്നു ഇന്ത്യയുടെ നിലപാട്. ഇരുവിഭാഗവും വെടിനിർത്തലിനെ മാനിക്കുകയും സമാധാന ചർച്ചകളിലേക്ക് മടങ്ങുകയും വേണം. ഇസ്രായേലിെൻറയും ഫലസ്തീെൻറയും ആർഥവത്തായ സമാധാനപരമായ സഹവർത്തിത്വത്തിന് ഇതല്ലാതെ മറ്റൊരു വഴിയുമില്ല. ഇരുവിഭാഗവുമായും മികച്ച ബന്ധമുള്ള രാജ്യമെന്ന നിലയിൽ ഗുണത്തിന് വേണ്ടി ഫലസ്തീനോടുള്ള പ്രതിബദ്ധത നമ്മൾ മറക്കരുത്. ഗസയിൽ നടന്ന ഇസ്രായേൽ ഫലസ്തീൻ സംഘർഷത്തിൽ നമ്മുടെ രാജ്യത്തിെൻറ നിലപാടിൽ അതിയായ ആശങ്ക രേഖപ്പെടുത്തുന്നു. '' - കോൺഗ്രസ് പറഞ്ഞു.
യു. എന്‍ മനുഷ്യാവകാശ കൗൺസിലിന്റെ പ്രത്യേക യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഗസയിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചും ഫലസ്തീൻ പ്രദേശങ്ങളിൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചും അന്വേഷിക്കാൻ കമീഷൻ രൂപീകരിക്കണമെന്നായിരുന്നു പ്രമേയത്തിലെ പ്രധാന ആവശ്യം. എന്നാൽ, കാലങ്ങളായി ഇന്ത്യ തുടരുന്ന ഫലസ്തീൻ അനുകൂല സമീപനത്തിനം അട്ടിമറിച്ചതാണ് വോട്ടെടുപ്പിൽനിന്ന് മാറിനിന്ന പ്രതിനിധിയുടെ നടപടി സൂചിപ്പിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് രക്ഷാസമിതിയിലെ ഇന്ത്യൻ സ്ഥിര പ്രതിനിധി ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനുള്ള പിന്തുണ ഉറപ്പാക്കിയിരുന്നു. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നതോടെ ഈ നയത്തിൽനിന്നും ഇന്ത്യ മലക്കം മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.