ദീപികയുടെ മാനേജറെ ഇനിയും കണ്ടെത്താനായില്ലെന്ന്​ എൻ.സി.ബി

ന്യൂഡൽഹി: ബോളിവുഡ്​ നടി ദീപിക പദുക്കോണി​െൻറ മാനേജർ കരിഷ്​മ പ്രകാശിനെ ഇനിയും കണ്ടെത്താനായില്ലെന്ന്​ നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ. ബുധനാഴ്​ച ഹാജരാവാൻ ആവശ്യപ്പെട്ട്​ എൻ.സി.ബി കരിഷ്​മക്ക്​ നോട്ടീസ്​ നൽകിയിരുന്നുവെങ്കിലും അവർ അതിനോട്​ പ്രതികരിച്ചിട്ടില്ല.

കരിഷ്​മയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ അമ്മക്കും അവർ പ്രവർത്തിച്ചിരുന്ന ക്വാൻ ടാലൻറ്​ ഏജൻസിയി​ലെ ജോലിക്കാർക്കും ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ നോട്ടീസ്​ നൽകുമെന്നും എൻ.സി.ബി അറിയിച്ചു

ബുധനാഴ്​ചയാണ്​ കരിഷ്​മ​യെ ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചിരിക്കുന്നത്​. പക്ഷേ നോട്ടീസിനോട്​ അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന്​​ എൻ.സി.ബി ​മുംബൈ സോണൽ ഡയറക്​ടർ സമീർ വാംഖഡെ പറഞ്ഞു.

​കരിഷ്​മയുടെ വീട്ടിൽ എൻ.സി.ബി റെയ്​ഡ്​ നടത്തിയിരുന്നു. റെയ്​ഡിൽ 1.7 ​ഗ്രാം ഹാഷിഷ്​ പിടിച്ചെത്തിരുന്നു. സെപ്​റ്റംബറിലും കരിഷ്​മയെ എൻ.സി.ബി സംഘം ചോദ്യം ചെയ്​തിരുന്നു. ബോളിവുഡിലെ ലഹരിമരുന്ന്​ ഇടപാടുകളിൽ കരിഷ്​മക്കും പങ്കുണ്ടെന്നാണ്​ എൻ.സി.ബി പറയുന്നത്​.

Tags:    
News Summary - Deepika Padukone’s manager Karishma Prakash, summoned by NCB, untraceable: Official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.