ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം കുറയുന്നത് വളരെ പതുക്കെയാണെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ.ഷാഹിദ് ജമീൽ. രാജ്യത്തെ കോവിഡ് കേസുകൾ മൂർധന്യത്തിലെത്തിയെന്ന് ഇപ്പോൾ പറയാനാവില്ല. അതിതീവ്രമായാണ് രാജ്യത്ത് ഇപ്പോഴും കോവിഡ് രോഗബാധ തുടരുന്നത്. പ്രതിദിനം നാല് ലക്ഷം രോഗികൾ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. അതുകൊണ്ട് കോവിഡ് മുർധന്യാവസ്ഥയിലെത്തിയെന്ന് അനുമാനിക്കാം. അത് രാജ്യത്തിന് ആശ്വാസത്തിന് വക നൽകുന്നതാണ്. എങ്കിലും പുതിയ രോഗികളുടെ എണ്ണം പതുക്കെയാണ് കുറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മൂർധന്യാവസ്ഥയിലെത്തുന്നതിനാണ് നാം പ്രാധാന്യം കൊടുക്കുന്നത്. മൂർധന്യാവസ്ഥയിലെത്തിയാൽ ജോലി പൂർത്തിയായെന്നാണ് പലരും കരുതുന്നത്. പക്ഷേ പകുതി ജോലി മാത്രമേ പൂർത്തിയായിട്ടുള്ളു. രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കുറച്ച് കാലത്തേക്ക് കൂടി പ്രതിദിന വർധന ഉയർന്ന് നിൽക്കും. ഏതാനം ആഴ്ചകൾക്കകം നാല് ലക്ഷത്തിൽ നിന്ന് പ്രതിദിന കേസുകൾ രണ്ട് ലക്ഷമായി കുറയാം. പക്ഷേ അതൊരു ചെറിയ സംഖ്യയല്ലെന്ന് എല്ലാവരും ഓർമിക്കണമെന്നും അശോക യൂനിവേഴ്സിറ്റിയിലെ ത്രിവേദി സ്കൂൾ ഓഫ് ബയോസയൻസ് ഡയറക്ടറായ ഡോ.ജമീൽ പറഞ്ഞു.
ജനുവരിയിൽ കോവിഡ് അവസാനിച്ചുവെന്ന നിഗമനത്തിലേക്ക് സർക്കാർ എത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തെറ്റായ തീരുമാനമായിരുന്നു. ഓക്സിജൻ വിതരണത്തിനായി കോവിഡ് ടാസ്ക് ഫോഴ്സിനെ നിയമിക്കാനുള്ള സുപ്രീംകോടതി തീരുമാനത്തിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.