കോവിഡ് ബാധിച്ച് 'മരിച്ച' യുവാവ് രണ്ട് വർഷത്തിന് ശേഷം ജീവനോടെ തിരിച്ചെത്തി; അമ്പരന്ന് കുടുംബം

ന്യൂഡൽഹി: 2021ൽ കോവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ച യുവാവ് രണ്ട് വർഷത്തിന് ശേഷം ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ജീവനോടെ തിരിച്ചെത്തി.

കോവിഡ് രണ്ടാം തരംഗത്തിനിടെയാണ് മധ്യപ്രദേശിലെ ധാർ ജില്ലക്കാരനായ കമലേഷ് കോവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചത്. തുടർന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം കുടുംബത്തിന് വിട്ട് നൽകിയിരുന്നില്ല. നഗരസഭാധികൃതർ ചേർന്നാണ് യുവാവിന്‍റെ അന്ത്യകർമങ്ങൾ നടത്തിയതെന്നാണ് കുടുംബത്തെ അറിയിച്ചിരുന്നത്.

എന്നാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന് ഡോക്ടർമാർ വിധി എഴുതി രണ്ട് വർഷങ്ങൾക്ക് ശേഷം കമലേഷ് ജീവനോടെ തിരിച്ചെത്തിയതിന്‍റെ ഞെട്ടലിലാണ് അദ്ദേഹത്തിന്‍റെ ഭാര്യയും കുടുംബവും.

താൻ അഹമ്മദാബാദിലെ ഒരു സംഘത്തോടൊപ്പമായിരുന്നെന്നും ഒന്നിടവിട്ട് ദിവസങ്ങളിൽ  ലഹരിപദാര്‍ഥങ്ങൾ ശരീരത്തിൽ കുത്തിവെച്ചിരുന്നതായും തിരിച്ചെത്തിയ ശേഷം യുവാവ് വെളിപ്പെടുത്തി. കമലേഷിന്റെ ഭാര്യയും കുടുംബാംഗങ്ങളും അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം വിവാദമായതോടെ ധാർ ജില്ല അധികൃതർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Declared 'dead' due to Covid, Madhya Pradesh man found alive after 2 yrs in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.