ഇന്ത്യയുടെ​ ദേശീയ മൃഗമായി പശുവിനെ പ്രഖ്യാപിക്കണം -രാംദേവ്​

ഹൈദരാബാദ്​: ഇന്ത്യയുടെ ദേശീയ മൃഗമായി 'ഗോമാത'യെ (പശു) പ്രഖ്യാപിക്കണമെന്ന്​ പതജ്ഞലി തലവൻ രാംദേവ്​. ആന്ധ്രപ്രദേശ്​ തിരുപ്പതിയിൽ ടി.ടി.ഡി സംഘടിപ്പിച്ച 'ഗോ മഹാ സമ്മേളന'ത്തിൽ സംസാരിക്കുകയായിരുന്നു രാം​േദവ്​.

ടി.ടി.ഡി ​ട്രസ്റ്റ്​ ബോർഡിന്‍റെ നിർദേശപ്രകാരം പ്രധാനമന്ത്രി നരേ​ന്ദ്ര​േമാദിയും ആഭ്യന്തരമന്ത്രി അമിത്​ ഷായും പശുവി​നെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. ഗോ സംരക്ഷണ പ്രവർത്തനങ്ങളിൽ പതജ്ഞലി പീഠം എപ്പോഴും മുന്നിലാണ്​. ഗോ മഹാ സമ്മേളനത്തിന്‍റെ പ്രമേയങ്ങൾ എല്ലാ പശുസേ്​നേഹികൾക്കിടയിലും ഉയർന്നുകേൾക്കുമെന്ന്​ ബാബ ​രാ​ംദേവ്​ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു -രാംദേവ്​ പറഞ്ഞു.

ടി.ടി.ഡി സമ്മേളനങ്ങളെക്കുറിച്ച്​ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വൈ.എസ്​. ജഗൻ മോഹൻ റെഡ്ഡിയാണ്​ തന്നെ അറിയിച്ചതെന്ന്​ രാംദേവ്​ പറഞ്ഞു. ഹിന്ദു ധാർമിക പ്രചാരണം നടത്തുന്ന മറ്റു ടി.ടി.ഡികളെ രാ​ംദേവ്​ പ്രശംസിക്കുകയും ചെയ്​തു.

Tags:    
News Summary - Declare cow as Indias national animal Baba Ramdev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.