Posted On
date_range Updated On
date_range ഉന്നാവോ പെൺകുട്ടിയുടെ മരണം അതീവ ദുഃഖകരമെന്ന് യോഗി
ലഖ്നോ: ഉന്നാവോയിൽ ബലാൽസംഗ കേസിലെ പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെൺകുട്ടി കൊല്ലപ്പെട്ടുവെന്ന വാർത്ത അതീവ ദുഃഖമുണ്ടാക്കുന്നതാണെന്ന് യോഗി പറഞ്ഞു. അതിവേഗ കോടതികൾ സ്ഥാപിച്ച് കേസിലെ വിചാരണ നടത്തും. കുറ്റക്കാർക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
90 ശതമാനം പൊള്ളലോടെ ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഉന്നാവേ പെൺകുട്ടി വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ഉത്തർപ്രദേശിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് എയർലിഫ്റ്റിങ്ങിലൂടെ പെൺകുട്ടിയെ ഡൽഹിയിലെത്തിച്ചത്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം പെൺകുട്ടിയുടെ മൃതദേഹം വൈകീട്ട് തന്നെ ബന്ധുക്കൾക്ക് കൈമാറുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.