Posted On
date_range Updated On
date_range ഉത്തർപ്രദേശിലെ ലക്നോവിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം എട്ടായി
ലക്നോ: ഉത്തർപ്രദേശിലെ ലക്നോവിൽ മൂന്നുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം എട്ടായി. അപകടത്തിൽ പരിക്കേറ്റ 28 പേരെ രക്ഷപ്പെടുത്തി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ദേശീയ ദുരന്ത പ്രതിരോധ സേനയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയും അഗ്നിശമനസേനയും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ലക്നോയിലെ ട്രാൻസ്പോർട്ട് നഗറിൽ ഗോഡൗൺ ആയി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിനുള്ളിൽ നിർത്തിയിട്ടിരുന്ന ട്രക്കും തകർന്നു.
അപകടത്തിൽ കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.