Posted On
date_range Updated On
date_range രാജസ്ഥാനിൽ പോക്സോ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ
ജയ്‌പൂർ: രാജസ്ഥാനിൽ 15 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സുൽത്താൻ ഭിൽ (27), ഛോട്ടു ലാൽ (62) എന്നിവർക്കാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്.
11 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. വനത്തിൽ ആടുകളെ മേയ്ക്കാൻ പോയതായിരുന്നു പെൺകുട്ടി.
പെൺകുട്ടിയുടെ മൃതദേഹത്തിൽ 19 സ്ഥലങ്ങളിൽ കടിയേറ്റ പാടുകളുണ്ടായിരുന്നു. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
17കാരനായ മറ്റൊരു പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് കോടതിയിൽ വിചാരണ നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.