ന്യൂഡൽഹി: രാജ്യത്തെ റോഡിലെ കുഴികാരണം വാഹനാപകടത്തിൽ യാത്രക്കാർ മരിക്കുന്നതിൽ സുപ്രീംകോടതിക്ക് ആശങ്ക. ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ ആളുകൾ റോഡുകളിൽ കുഴിയിൽ അപകടത്തിൽപ്പെട്ട് മരിക്കുന്നതായി ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വിഷയത്തിൽ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ബെഞ്ച് റോഡ് സുരക്ഷാ സമിതിയോട് നിർദേശിച്ചു. നിലവിലെ സ്ഥിതി ഭയപ്പെടുത്തുന്നതാണ്. മനുഷ്യെൻറ ജീവിതവും മരണവുമായി ബന്ധപ്പെട്ട പ്രധാനമായ ചോദ്യമുയർത്തുന്നതാണ് വിഷയം. റോഡിലെ കുഴികാരണം അപകടത്തിൽപ്പെട്ട് മരിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടതാണെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.