തിരുവനന്തപുരം: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി 11ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ദേശീയപതാക പതിവായി പാറിപ്പറക്കുന്നയിടങ്ങളിൽ പകുതി താഴ്ത്തിക്കെട്ടുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് പൊതുഭരണവകുപ്പ് കലക്ടർമാർക്കു നിർദേശം നൽകി.
ദുഃഖാചരണം നടത്തുന്നതിനും ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ടെങ്കിലും മുമ്പ് ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ ഓണാഘോഷ പരിപാടികൾ തുടരും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും 11ന് ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.