Posted On
date_range Updated On
date_range മിഷൻ ലൈഫ് പദ്ധതി: നരേന്ദ്ര മോദിക്ക് അഭിനന്ദനമറിയിച്ച് ലോക നേതാക്കൾ
ന്യൂഡൽഹി: പ്രകൃതിയോടിണങ്ങുന്ന ജീവിതരീതി വളർത്തിയെടുക്കുന്നതിനായി ഇന്ത്യ ആവിഷ്കരിച്ച മിഷൻ ലൈഫ് പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച് ലോക നേതാക്കൾ. ഫ്രാൻസ്, അർജന്‍റീന, ജോർജിയ, ഇസ്തോണിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കൾ അഭിനന്ദനമറിയിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഒറ്റക്കും കൂട്ടായതുമായ പ്രവർത്തനത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയുടെ നേതൃത്വത്തിനുള്ള ആഗോള ബഹുജന പ്രസ്ഥാനമായിരിക്കും മിഷൻ ലൈഫ് എന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കാലാവസ്ഥാ പ്രവർത്തനങ്ങളും സുസ്ഥിര വികസനങ്ങളും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.