സിദ്ദു മൂസെവാലയുടെ കൊലപാതകം: പഞ്ചാബിൽ 424 വി.ഐ.പികളുടെ പൊലീസ് സുരക്ഷ പുനസ്ഥാപിക്കും

ചണ്ഡീഗഡ്: ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിനു പിന്നാലെ പഞ്ചാബ് സർക്കാർ 424 വി.ഐ.പികളുടെ പൊലീസ് സുരക്ഷ പുനസ്ഥാപിക്കാൻ തീരുമാനിച്ചു. സുരക്ഷ പിൻവലിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് സിദ്ദു മൂസെവാല വെടിയേറ്റു മരിച്ചത്.

ജൂൺ ഏഴു മുതൽ സുരക്ഷ ഏർപ്പെടുത്താനാണ് തീരുമാനം. സുരക്ഷ പിൻവലിച്ചവരുടെ പട്ടിക ചോർന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പഞ്ചാബ് സർക്കാറിനെ ഹൈകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പരിമിതമായ സമയത്തേക്ക് മാത്രമാണ് സുര‍ക്ഷ പിൻവലിച്ചതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ, സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയശേഷം മാത്രമാകണം ഒരാളുടെ സുരക്ഷ പിൻവലിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

മെയ് 28നാണ് പഞ്ചാബ് സർക്കാർ 424 വി.ഐ.പികളുടെ സുര‍ക്ഷ പിൻവലിച്ചത്. സർവിസിൽനിന്ന് വിരമിച്ച മുതിർന്ന ഓഫിസർമാർ, മുതിർന്ന ശിരോമണി അകാലി ദൾ നേതാവ് ചരൺ ജീത് സിങ് ധിലോൺ, മുൻ എം.എൽ.എമാർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷയാണ് പിൻവലിച്ചത്.

Tags:    
News Summary - Days after Sidhu Moose Wala's murder, Punjab govt to restore security cover of 424 VIPs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.