മുംബൈ: കെട്ടിട നിർമാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിൽ ജയിലിൽ കഴിയുന്ന, ദാവൂദ് ഇബ്രാഹിമിെൻറ സഹോദരൻ ഇഖ്ബാൽ കസ്കറിന് വി.െഎ.പി പരിഗണന നൽകിയ താണെ പാലിലെ സബ് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. പല്ലുവേദനയെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ പുറത്തുനിന്ന് കൊണ്ടുവന്ന ബിരിയാണി കഴിക്കാനും സിഗരറ്റ് വലിക്കാനും ഇഖ്ബാലിന് ഒത്താശ ചെയ്തവരാണ് സസ്പെൻഷനിലായത്.
പൊലീസ് ജീപ്പിലിരുന്ന് ഇഖ്ബാൽ ബിരിയാണി കഴിക്കുന്നതിെൻറയും പുകവലിക്കുന്നതിെൻറയും ദൃശ്യങ്ങൾ വൈറലായിരുന്നു. 2017 സെപ്റ്റംബറിൽ പൊലീസ് അറസ്റ്റ് ചെയ്ത ഇഖ്ബാലിനെ താണെ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.