അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഏഴുഘട്ടമായി; ആദ്യഘട്ടം ഫെബ്രുവരി പത്തിന്

ന്യൂഡൽഹി: കോവിഡ്​ മൂന്നാം തരംഗ വ്യാപനത്തിനിടെ 202​4ലെ പൊതുതെരഞ്ഞെടുപ്പിന്‍റെ സെമിഫൈനലായി കരുതുന്ന ഉത്തർപ്രദേശ്​ അടക്കം അഞ്ച്​ നിയമസഭകളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ ​പ്രഖ്യാപിച്ചു. ഏഴ്​ ഘട്ടങ്ങളിലായി ഉത്തർപ്രദേശ്​, പഞ്ചാബ്​, ഉത്തരഖണ്ഡ്​, ഗോവ മണിപ്പൂർ സംസ്ഥാന നിയമസഭകളിലെ 690 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10നാണ്​.

തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കോവിഡ്​ പ്രോട്ടോക്കോൾ കൂടി പ്രഖ്യാപിച്ചാണ്​ ചരിത്രത്തിൽ ആദ്യമായി റാലികൾ, പദയാത്രകൾ, തെരുവ്​ യോഗങ്ങൾ തുടങ്ങി പൊതുപരിപാടികൾക്ക്​ സമ്പൂർണ നിരോധനം ഏർപ്പെടുത്തി കമീഷൻ വോട്ടെടുപ്പ്​ പ്രഖ്യാപിച്ചത്​. ജനുവരി 15ന്​ വരെ പ്രഖ്യാപിച്ച നിരോധനം കോവിഡ്​ വ്യാപനം വിലയിരുത്തി നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ സുശീൽ ചന്ദ്ര വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 14,20,23, മാർച്ച്​ മൂന്ന്​, ഏഴ്​ തിയതികളിലായി അവശേഷിക്കുന്ന ഘട്ടങ്ങൾ തീർത്ത്​ മാർച്ച്​ 10ന്​ അഞ്ച്​ സംസ്ഥാനങ്ങളിലും ഫലം പ്രഖ്യാപിക്കും. ഏ​ഴ്​ ഘട്ടമായി വോട്ടെടുപ്പ്​ നടക്കുന്ന ഏക സംസ്ഥാനമാണ്​ ഉത്തർപ്രദേശ്​. പഞ്ചാബ്​, ഗോവ, ഉത്തരഖണ്ഡ്​ എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി ഫെബ്രുവരി 14നാണ്​ വോട്ടെടുപ്പ്​. ഫെബ്രുവരി 27നും മാർച്ച്​ മൂന്നിനുമായി രണ്ട്​ ഘട്ടങ്ങളിലായി മണിപ്പൂരിൽ വോട്ടെടുപ്പ്​ നടക്കും.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച അഞ്ചിൽ നാല്​ സംസ്ഥാനങ്ങളും ഭരിക്കുന്നത്​ ബി.​ജെ.പിയാണ്​. അതിൽ ​രാജ്യത്ത്​ ഏറ്റവും കുടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള (403) ഉത്തർപ്രദേശിലെ ഫലം അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാണ്​. മുൻ മുഖ്യമന്ത്രി പാർട്ടിവിട്ടുപോയി ബി.ജെ.പിയുമായി ചേർന്ന്​ മൽസരിക്കുന്ന 117 നിയമസഭാ മണ്ഡലങ്ങളുള്ള പഞ്ചാബിൽ കോൺഗ്രസ് ജീവന്മരണ പോരാട്ടത്തിലാണ്​.​ ഉത്തരഖണ്ഡിൽ 70ഉം ഗോവയിൽ 60ഉം മണിപ്പൂരിൽ 40ഉം നിയമസഭാ സീറ്റുകളാണുള്ളത്​.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ച ശനിയാഴ്ച മുതൽ അഞ്ച്​ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്​ പെരുമാറ്റ ചട്ടം നിലവിൽ വന്നുവെന്ന്​ അറിയിച്ച മുഖ്യകഷമീണർ ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിനും രാഷ്​​ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനും ചട്ടം ബാധകമല്ലെന്നും വ്യക്​തമാക്കി.

നിയമസഭകൾ അഞ്ച്​ വർഷ കാലാവധി പൂർത്തിയാക്കുന്ന മുറക്ക്​ തെരഞ്ഞെടുപ്പ്​ നടത്തണമെന്ന ഭരണഘടനാപരമായ ബാധ്യത നിറവേറ്റാനാണ്​ യാണ്​ കോവിഡ്​ വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകുന്നതെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ കമീഷണർ പറഞ്ഞു. കേന്ദ്ര ആരോഗ്യ, ആഭ്യന്തര സെക്രട്ടറിമാരുമായും വിദഗ്​ധരുമായും ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തിയാണ്​ ഈ തീരുമാനമെടുത്തത്​. വോട്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും ബൂത്തുകളുടെയും സുരക്ഷ ഉറപ്പാക്കി കമീഷൻ പ്രഖ്യാപിച്ച കോവിഡ്​ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കും.

തെരഞ്ഞെടുപ്പ്​ കൊണ്ട്​ മാത്രം കോവിഡ്​ വ്യാപനം സംഭവിക്കില്ലെന്ന്​ വ്യക്​തമാക്കിയ മുഖ്യ കമീഷണർ ജനാധിപത്യ ഭരണത്തിന്‍റെ അടിസ്ഥാനമാണ്​ തെരഞ്ഞെടുപ്പ്​ എന്ന്​ ഓർമിപ്പിച്ചു. ഈ സംസ്ഥാനങ്ങളിൽ ഒമ്പത്​ കോടി വോട്ടർമാർ രണ്ട്​ ഡോസ്​ വാക്സിൻ എട​േുത്തിട്ടുണ്ടെന്നും അവശേഷിക്കുന്നവരെ രണ്ട്​ ഡോസ്​ എടുപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം തുടർന്നു. രണ്ട്​ വാക്സിൻ എടുത്ത എല്ലാ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്ഥർക്കും ഒരു ബൂസ്റ്റർ ഡോസ്​ കൂടി മുൻകരുതാലയി നൽകും.

എല്ലാ ബൂത്തുകളും സാനിറ്റൈസ്​ ചെയ്ത്​ എല്ലാവർക്കും മാസ്ക്​ നിർബന്ധമാക്കും. വോട്ടിങ്​ സമയം ഒരു മണിക്കൂർ നീട്ടുകയും 1250 വോട്ടർമാർക്ക്​ ഒരു ബൂത്ത്​ നിശ്ചയിക്കുകയും ചെയ്തു. 30,000 ബുത്തുകൾ പുതുതായി വരും. സാധ്യമാകുന്നത്ര ഡിജിറ്റൽ കാമ്പയിൻ പൊതുചടങ്ങുകൾ ചുരുക്കണമെനും ഗൃ​ഹസമ്പർക്കത്തിന്​ അഞ്ചിൽ കൂടുതൽപേർ അരുതെന്നും മുഖ്യകമീഷണർ ആവശ്യപ്പെട്ടു. രാത്രി എട്ടിനും രാവിലെ എട്ടിനുമിടയിൽ ഒരു പ്രചാരണവും അനുവദിക്കില്ല. 

403 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സംസ്ഥാനം. ശ്രദ്ധേയമായ സംസ്ഥാനവും ഇതുതന്നെ. യു.പിയിൽ ഉൾപ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഉത്തർ​പ്രദേശിൽ വിർച്വൽ റാലികളും ഓൺലൈൻ പ്രചാരണവും വ്യാപിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ് അധികാരത്തിൽ. പഞ്ചാബിൽ കോൺ​ഗ്രസും.

Tags:    
News Summary - Date of assembly elections in Five States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.