Posted On
date_range Updated On
date_range ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിറ്റ്‌സർ; ഇത്തവണ ഇന്ത്യയിലെ കോവിഡ് മരണ ചിത്രങ്ങൾക്ക്
അഫ്ഗാനിസ്താനിൽനിന്ന് യു.എസ്-നാറ്റോ അധിനിവേശ സൈന്യം പിൻമാറുന്നത് സംബന്ധിച്ച ചിത്രങ്ങൾ പകർത്തുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യയിലെ വിഖ്യാത ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിക്ക് മരണാനന്തര ബഹുമതിയായി വീണ്ടും പുലിറ്റ്സർ പുരസ്കാരം. അദ്നാൻ ആബ്ദി, സന്ന ഇർഷാദ് മാട്ടൂ, അമിത് ദവെ എന്നിവരാണ് ഡാനിഷിനൊപ്പം ഇന്ത്യയിൽനിന്നുള്ള മറ്റ് ജേതാക്കൾ.
റോയിട്ടേഴ്സ് വാർത്താ ഏജൻസിക്ക് വേണ്ടി ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടത്. ഇന്ത്യയിൽ കോവിഡ് മരണങ്ങൾ വ്യാപകമായിരിക്കെ ഡാനിഷ് പകർത്തിയ ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഭരണാധികാരികളുടെയും ഹിന്ദുത്വ തീവ്രവാദികളുടെയും കണ്ണിലെ കരടായി ഡാനിഷ് സിദ്ദീഖ് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.