"ഈ സ്ഥലം മനോഹരമാണ്"; താജ്​മഹൽ സന്ദർശിച്ച് ഡാനിഷ് പ്രധാന മന്ത്രി

ആഗ്ര: ഇന്ത്യയിലെത്തിയ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ ഫ്രെഡറിക്‌സണും ഭർത്താവ് ബോ ടെങ്‌ബെർഗും ഞായറാഴ്ച രാവിലെ താജ്മഹൽ സന്ദർശിച്ചു. അതിഥികളെ പ്രാദേശിക കലാകാരന്മാർ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സ്വാഗതം ചെയ്തു.

ഭർത്താവിനൊപ്പം ഒന്നര മണിക്കൂർ താജ്മഹലിനുള്ളിൽ ചെലവഴിച്ച മെറ്റ മടങ്ങുന്നതിനു മുൻപ് സന്ദർശകരുടെ പുസ്തകത്തിൽ നന്ദി രേഖപ്പെടുത്തി. "ഈ സ്ഥലം മനോഹരമാണ്" എന്നാണ്​ മെറ്റ കുറിച്ചത്​. താജ്മഹലിന് ശേഷം മെറ്റ ആഗ്ര കോട്ടയും സന്ദർശിച്ചാണ്​ മടങ്ങിയത്​.

ഇവരുടെ സന്ദർശനം പ്രമാണിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരം താജ്മഹലും ആഗ്ര കോട്ടയും രണ്ട് മണിക്കൂർ അടച്ചിട്ടു. ശനിയാഴ്ച പുലർച്ചെയാണ് ഡാനിഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്.

Tags:    
News Summary - Danish Prime Minister Visits Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.