വിവാഹത്തിന്​ നിമിഷങ്ങൾ മുമ്പ്​ വരൻ മരിച്ചു

ബീഹാർ: വിവാഹത്തിന്​ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ ഹൃദയാഘാതം മൂലം വരൻ മരിച്ചു. വിവാഹദിനത്തി​​​െൻറ  സന്തോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ്​ മരണം. ബീഹാറിലെ കൈമൂർ ജില്ലയിലാണ്​ സംഭവം. 

25കാരനായ ശശികാന്ത്​ പാണ്ഡെക്കാണ്​ ദാരുണാന്ത്യം. വിവാഹ ചടങ്ങുകൾക്ക്​ തൊട്ടു മുമ്പ്​ വേദിക്ക്​ സമീപം സുഹൃത്തുക്കളോടൊപ്പം നൃത്തം വെക്കുകയായിരുന്നു ശശികാന്ത്​. അതിനിടെ കുഴഞ്ഞുവീണ ശശികാന്തിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്​ടർമാർ മരണം സ്​ഥീരീകരിച്ചു. ഹൃദയാഘാതം മൂലമാണ്​ മരണമെന്ന്​ ഡോക്​ടർമാർ അറിയിച്ചു. 

സരാൻപൂർ വില്ലേജിലെ ദയ ശങ്കർ പാണ്ഡെയുടെ മകനാണ്​ ശശികാന്ത്​. ബിരുദ പഠനത്തിനു ശേഷം അച്ഛനോടൊപ്പം ഗ്രാമത്തിൽ കട നടത്തുകയായിരുന്നു​ ഇദ്ദേഹം. 

Tags:    
News Summary - Dancing groom drops dead minutes before marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.