മധ്യപ്രദേശിൽ നർത്തകിക്കു നേരെ രാസവസ്​തു പ്രയോഗം; കാഴ്​ച നഷ്​ടപ്പെട്ടു

ഭോപാൽ: മധ്യപ്രദേശിൽ 21കാരിയായ നർത്തകിക്ക്​ നേരെ രാസവസ്​തു പ്രയോഗിച്ചതു മൂലം കാഴ്​ച നഷ്​ടമായി. ഇൻഡോറിലാണ്​ സംഭവം. യുവതി യു.എസിൽ ഒരു മേളയിൽ പ​െങ്കടുക്കാൻ പോകുന്നതിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു. മുഖം മറച്ചെത്തിയ അക്രമി നർത്തകിക്ക്​ നേരെ രാസവസ്​തു ഒഴിക്കുകയായിരുന്നു.

റോഡരികിൽ നിൽക്കുകയായിരുന്നു യുവതിക്ക്​ നേരെ മുഖം മറച്ച വ്യക്​തി ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു​. ഇതി​​​െൻറ അടിസ്​ഥാനത്തിൽ മഹേന്ദ്ര അക ​​േസാനു എന്നയാളാണ്​​ അക്രമി എന്ന്​ തിരിച്ചറിയുകയും പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു.

മുഖത്തേക്ക്​ എറിഞ്ഞ രാസ വസ്​തു പാടുകളൊന്നും അവശേഷിപ്പിച്ചിട്ടില്ലെങ്കിലും യുവതിക്ക്​ കാഴ്​ച നഷ്​ടമായതായി ഡോക്​ടർമാർ അറിയിച്ചു. കണ്ണി​​​െൻറ കോർണിയക്ക്​ തകരാർ സംഭവിച്ചതായും ഡോക്​ടർമാർ പറഞ്ഞു. സംഭവശേഷം അക്രമി ഒാടി രക്ഷപ്പെട്ടുവെങ്കിലും പിന്നീട്​ പൊലീസ്​ പിടികൂടുകയായിരുന്നു.

Tags:    
News Summary - Dancer Attacked With Chemical - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.