മുംബൈ: തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കും എൻ.സി.പി എം.പി സുപ്രിയ സുലെക്കുമൊപ്പം കങ്കണ നൃത്തം ചെയ്യുന്നതിന്റെ റിഹേഴ്‌സൽ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. മാണ്ഡിയിൽ നിന്നുള്ള ബി.ജെ.പി എം.പി പോസ്റ്റ് ചെയ്തതാണ് ചിത്രം, സഹ പാർലമെന്റേറിയനായ നവീൻ ജിൻഡാലിന്റെ മകളുടെ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങൾക്കായുള്ള സംഗീത പരിശീലന സെഷനിൽ എടുത്തതാണ്. രാഷ്ട്രീപോരാട്ടത്തിൽ എതിർചേരികളിലിരുന്ന പോർവിളികളും പരസ്പരം അധിക്ഷേപങ്ങളും ചൊരിയുന്നവർ ഒരേ ഗാനത്തിനൊത്ത് നൃത്തം ചെയ്യുന്നത് കണ്ട് ആശ്ചര്യചകിതരാണ് ജനങ്ങൾ. ചിലർ വിമർശനവുമായും രംഗത്തെത്തി.
‘ബി.ജെ.പി ഇതര പാർട്ടികൾ ആളുകളെ എങ്ങനെ വിഡ്ഢികളാക്കുന്നു എന്ന് ഇത് തെളിയിക്കുന്നു. കർഷകരെ തീവ്രവാദികൾ എന്ന് വിളിച്ച ഒരാളോടൊപ്പം മഹുവയും സുലെയും നൃത്തം ചെയ്യുന്നു. ഇവരുടെ കാപട്യം ലജ്ജാകരമാണെന്ന് ഒരാളെഴുതി.
‘പകൽ പ്രതിപക്ഷവും വിരുദ്ധചേരികളും രാത്രിയായാൽ പാട്ട് ആട്ടം ആഘോഷപങ്കാളികൾ പൗരന്മാരുടെ അവസ്ഥ പരിതാപകരവും.
‘കാമറകൾ ഓഫായിരിക്കുമ്പോൾ രാഷ്ട്രീയക്കാർ അവരുടെ യഥാർഥനിറം കാണിക്കുന്നു. കർഷകരെ അപമാനിച്ചവരോടൊപ്പം നൃത്തം ചെയ്യുന്നത് എല്ലാം വിളിച്ചുപറയുന്നുണ്ട്. ദയനീയം തന്നെയെന്ന് മറ്റൊരാൾ കുറിച്ചു. ഹരിയാനയിലെ മുൻ കാബിനറ്റ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സാവിത്രി ജിൻഡാലിന്റെ മകനാണ് നവീൻ ജിൻഡാൽ. 2004 ൽ കോൺഗ്രസ് എം.പിയായി പാർലമെന്റിൽ പ്രവേശിച്ചതിനുശേഷം 2024 ൽ ബി.ജെ.പിയിലേക്ക് മാറുകയായിരുന്നു.
മഹുവ മൊയ്ത്രക്കും കങ്കണക്കുമിടയിൽ ആദർശത്തിന്റെ വലിയ അന്തരമുണ്ട്. പാർട്ടി നിരീക്ഷണവും വ്യത്യസ്തത പുലർത്തുന്നതാണ്. ശത്രുപാളയങ്ങളിലാണെങ്കിലും രാഷ്ട്രീയ കൈമാറ്റങ്ങളുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ ഈ ചിത്രം രാഷ്ട്രീയമായും അല്ലാതെയും വിമർശിക്കുന്നവരായിരുന്നു കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.