യു.പിയിൽ വിവാഹചടങ്ങിനിടെ ഭക്ഷണത്തിൽ തൊട്ടതിന് ദലിത് യുവാവിനെ അടിച്ചുവീഴ്ത്തി

ഗോണ്ട: വിവാഹ ചടങ്ങിനിടെ ഭക്ഷണത്തിൽ തൊട്ടതിന് 18 കാരനായ ദലിത് യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. ഉത്തർ പ്രദേശിലെ വസീർഗഞ്ചിലാണ് സംഭവം നടന്നത്. എസ്‌.സി/എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

തന്റെ ഇളയ സഹോദരൻ ലല്ല (18) ഗ്രാമത്തിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നുവെന്നും സന്ദീപ് പാണ്ഡെ എന്നയാളുടെ വീട്ടിലാണ് വിരുന്ന് ഒരുക്കിയതെന്നും നൗബസ്ത ഗ്രാമവാസിയായ രേണു പറഞ്ഞു. ലല്ലക്കാണ് മർദ്ദനമേറ്റത്.

ലല്ല ഭക്ഷണം കഴിക്കാൻ തനിക്കായി ഒരു പ്ലേറ്റ് എടുത്തയുടനെ, സന്ദീപും സഹോദരന്മാരും അയാളെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തു. ലല്ലയുടെ ജ്യേഷ്ഠൻ സത്യപാൽ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവർ അവനെയും മർദ്ദിക്കുകയും മോട്ടോർ സൈക്കിൾ കേടുവരുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗോണ്ട എ.എസ്.പി ശിവ് രാജ് പറഞ്ഞു.

Tags:    
News Summary - Dalit youth thrashed for touching food at wedding in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.