Posted On
date_range Updated On
date_range ഗാർബയിൽ പെങ്കടുത്തു; ഗുജറാത്തിൽ ദളിത് യുവാവിനെ തല്ലികൊന്നു
അഹമ്മദാബാദ്: നൃത്തപരിപാടിയായ ഗാർബ കാണനെത്തിയ ദളിത് യുവാവിനെ തല്ലികൊന്നു. ജയേഷ് സോളങ്കിയാണ് ഗുജറാത്തിലെ ഉയർന്ന ജാതിയായ പേട്ടൽ സമുദായത്തിെൻറ മർദനേമറ്റ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നാല ്മണിയോടെയാണ് സംഭവമുണ്ടായത്.മർദ്ദനമേറ്റതിനെ തുടർന്ന് ജയേഷ് സോളങ്കിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പേട്ടൽ സമുദായ അംഗങ്ങളായ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തിൽ മീശ വെച്ചതിന് ദളിത് യുവാവിന് കഴിഞ്ഞ ദിവസം മർദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ദളിതർക്ക് നേരെ വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
സുഹൃത്തുക്കളൊടൊപ്പമാണ് പ്രകാശ സോളങ്കി ഗാർബ കാണാനെത്തിയത്. ഇതിനിടെ പേട്ടൽ സമുദായ അംഗങ്ങൾ ജയേഷിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് മർദ്ദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.