representative image
Posted On
date_range Updated On
date_range മേൽജാതിക്കാരനുള്ള പാത്രത്തിൽനിന്ന് വെള്ളം കുടിച്ച ദലിതന് അടിയേറ്റു
ജയ്സാൽമീർ: ഉന്നത ജാതിക്കാർക്കായി വെച്ച പാത്രത്തിൽനിന്ന് വെള്ളം കുടിച്ച ദലിതനെ ഇരുമ്പുവടികൊണ്ട് മർദിച്ചു. ജയ്സാൽമീർ ജില്ലയിലെ ദിഗയിൽ നടന്ന സംഭവത്തിൽ നാല് പ്രതികളെ പട്ടികജാതിക്കാർക്കെതിരായ അതിക്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ചതുര രാമിനാണ് മർദനമേറ്റത്. ഇദ്ദേഹവും ഭാര്യയും യാത്രക്കിടെ, കടയുടെ പുറത്തുവെച്ച പാത്രത്തിൽനിന്ന് വെള്ളം കുടിച്ചതാണ് മർദനത്തിനും അധിക്ഷേപത്തിനും കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.