പാട്യാല: പ്രശസ്ത ഗായകൻ ദലേർ മെഹന്ദിക്ക് രണ്ടുവർഷം തടവുശിക്ഷ. 2003-ലെ മനുഷ്യക്കടത്ത് കേസിലാണ് ഇപ്പോൾ പാട്യാല കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഗായക സംഘത്തിലെ അംഗങ്ങളാണെന്ന വ്യാജേന വിദേശത്തേക്ക് ആളുകളെ അയക്കാൻ പണം കൈപ്പറ്റിയെന്നാണ് കേസ്. ഇതോടെ ദലേർ മെഹന്ദിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശിക്ഷ നടപ്പാക്കരുതെന്ന ഗായകന്റെ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്. 2018-ൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
1998, 1999 വർഷങ്ങളിൽ ദലേർ മെഹന്ദിയും സഹോദരൻ ഷംഷേർ മെഹന്ദി സിങ്ങും ചേർന്ന് ട്രൂപ്പുകളെ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. ഈ സമയം 10 പേരെ ഗ്രൂപ്പ് അംഗങ്ങളായി കാണിച്ച് കുടിയേറാൻ സഹായിക്കുകയായിരുന്നുവെന്ന് പട്യാല സദർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മെഹന്ദി സഹോദരങ്ങൾക്കെതിരെ റിപ്പോർട്ടുകൾ പ്രകാരം 35 പരാതി കൂടി ഉണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.