യു.പിയില്‍ ബി.ജെ.പി എം.എല്‍.എ കോവിഡ് ബാധിച്ച് മരിച്ചു

ലഖ്‌നോ: ഉത്തര്‍ പ്രദേശില്‍ ഒരു ബി.ജെ.പി എം.എല്‍.എ കൂടി കോവിഡ് ബാധിച്ച് മരിച്ചു. സലോണ്‍ നിയമസഭ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എ ദാല്‍ ബഹാദൂര്‍ കോരിയാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം.

കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ കഴിഞ്ഞാഴ്ച മരിച്ചിരുന്നു. ഔരിയ സിറ്റിയില്‍നിന്നുള്ള രമേശ് ദിവാകര്‍, ലഖ്‌നോ വെസ്റ്റിലെ സുരേഷ് ശ്രീവാസ്തവ എന്നിവരാണ് മരിച്ചത്.

Tags:    
News Summary - dal bahadur kori bjp mla from uttar pradesh died of covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.